ഗോവയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് | Oneindia Malayalam

2018-09-17 65

Cong offers to form government in Goa
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഗോവയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും തന്ത്രപരമായി അധികാരം പിടിച്ചടക്കിയ ബിജെപിയെ അതേ നാണയത്തില്‍ പൂട്ടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പരീക്കര്‍ സംസ്ഥാനത്തില്ലാത്ത സാഹചര്യത്തില്‍ ഗോവയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് ആവശ്യമെന്നും പരീക്കറിന് പകരം മറ്റൊരു മുഖ്യമന്ത്രിയെ നിയോഗിക്കാന്‍ ബിജെപിക്ക് സാധിക്കാത്തതിനാല്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ബിജെപി പിന്‍വാതിലിലൂടെ ഗോവയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ തടയിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. വിവരങ്ങള്‍ ഇങ്ങനെ
#Congress #BJP #Goa